Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terrorists

ഭീകരർ സ്ഥാപിച്ച ബോംബ് നിർവീര്യമാക്കി

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​ർ-​​​ബാ​​​രാ​​​മു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഭീ​​​ക​​​ര​​​ർ സ്ഥാ​​​പി​​​ച്ച ബോംബ് സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് ന​​​ർ​​​ബ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലാ​​​ണ് ബോംബ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ് ഗ​​​താ​​​ഗ​​​തം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.

ബോം​​​ബ് ഡി​​​സ്പോ​​​സ​​​ൽ സ്ക്വാ​​​ഡ് സ്ഥ​​​ല​​​ത്തെ​​​ത്തി ഐ​​​ഇ​​​ഡി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

National

ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പാ​ക് ര​ഹ​സ്യ​യൂ​ണി​റ്റ് "എ​സ് 1'; ല​ക്ഷ്യം ഇ​ന്ത്യ!

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രേ ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യ​കേ​ന്ദ്രം. പാ​കി​സ്ഥാ​ന്‍റെ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ (ഐ​എ​സ്ഐ) നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള "എ​സ്1' കേ​ന്ദ്ര​മാ​ണ് ഭീ​ക​ര​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തും.

1993ലെ ​മും​ബൈ സ്ഫോ​ട​ന​ങ്ങ​ൾ മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം വ​രെ ന​ട​ത്തി​യ​ത് ഇ​വി​ടെ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

"എ​സ് 1' എ​ന്നാ​ൽ "സ​ബ്‌​വേ​ർ​ഷ​ൻ 1' എ​ന്നാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍റെ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​മാ​ണ് "എ​സ് 1'.

പാ​ക്കി​സ്ഥാ​ൻ ആ​ർ​മി​യി​ലെ കേ​ണ​ൽ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ "എ​സ് 1' ഭീ​ക​ര​കേ​ന്ദ്ര​ത്തെ ന​യി​ക്കു​ന്നു. ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ര​ണ്ട് ഓ​ഫീ​സ​ർ​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​വ​ർ "ഗാ​സി 1', "ഗാ​സി 2' എ​ന്ന സീ​ക്ര​ട്ട് പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ഇ​സ്‌​ലാ​മാ​ബാ​ദ് ആ​സ്ഥാ​ന​മാ​യാ​ണ് ഭീ​ക​ര​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന​വ​രു​മാ​നം.

"എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ക​രും എ​ല്ലാ​ത്ത​രം ബോം​ബു​ക​ളും ഇം​പ്രൊ​വൈ​സ്ഡ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​ണ്. കൂ​ടാ​തെ വി​വി​ധ​ത​രം ചെ​റു ആ​യു​ധ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സ​മ​ർ​ഥ​രാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ഭൂ​പ​ട​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി എ​സ്1 പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​ഏ​ജ​ൻ​സി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ വ്യാ​പ്തി​യും മ​ന​സി​ലാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പ്ര​ത്യേ​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന "എ​സ് 1' പാ​ക്കി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഭീ​ക​ര​ഗ്രൂ​പ്പു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ്, ല​ഷ്‌​ക​ർ ഇ ​ത്വ​യ്ബ, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ "എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്.

"എ​സ് 1' വ​ള​രെ ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ​ല ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ​ക്കും അ​വ​രു​ടെ പ​രി​ശീ​ല​ക​ർ ഇ​വി​ടെ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ന്‍റ​ലി​ജ​ൻ‌​സ് ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക് "എ​സ് 1' പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സൈ​നി​ക​ർ ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച കു​പ്‌​വാര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത തെ​ര​ച്ചി​ൽ ആ​രംഭി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ർ കോ​പ്സ് എ​ക്സി​ൽ കു​റി​ച്ചു.

National

കു​പ്‌​വാ​ര​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം; ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യ​വും നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ‌. ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. കു​പ്‌​വാ​ര​യി​ലെ മ​ച്ചി​ല്‍, ദു​ദ്‌​നി​യാ​ല്‍ സെ​ക്ട​റു​ക​ളി​ലാ​യി നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ക​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള ഭീ​ക​ര​വാ​ദി​ക​ളു​ടെ ശ്ര​മ​മാ​ണ് സു​ര​ക്ഷാ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ച്ചി​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രാ​ജൗ​രി ജി​ല്ല​യി​ലെ ബീ​ര​ൻ​തു​ബ് മേ​ഖ​ല​യി​ൽ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പും (എ​സ്ഒ​ജി) ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം.

അ​തേ​സ​മ​യം, മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ ദു​ദ്‌​നി​യാ​ല്‍ സെ​ക്ട​റി​ല്‍ നി​ര​വ​ധി സ്‌​ഫോ​ട​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സൈ​നി​ക ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

National

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു, സൈ​നി​ക​ന് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ലു​ള്ള ഗു​ദ്ദാ​ർ വ​ന​മേ​ഖ​ല​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ൽ. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ർ ക​മ്മി​ഷ​ൺ​ഡ് ഓ​ഫി​സ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യ​വും സി​ആ​ർ​പി​എ​ഫും പോ​ലീ​സും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ര​ണ്ടോ മൂ​ന്നോ ഭീ​ക​ര​ർ ഇ​പ്പോ​ഴും വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

Latest News

Up